റോഡുകളിൽ സ്വയം ഓടുന്ന വാഹനങ്ങൾ (self-driving vehicles )ക്കുള്ള ആദ്യ ലൈസൻസിന് യുഎഇ അംഗീകാരം നൽകിയതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിൽ കുറിച്ചു. ചൈനയിലെ ഗ്വാങ്‌ഷൂ ആസ്ഥാനമായ കമ്പനിയായ വീറൈഡിനാണ് ലൈസൻസ് അനുവദിച്ചിരിക്കുന്നത്
ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ അബുദാബിയിലെ അൽ വതൻ പാലസിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സെൽഫ് ഡ്രൈവിംഗ് കാറുകൾക്കുള്ള ലൈസൻസിന് അംഗീകാരം നൽകിയത്.
വ്യത്യസ്ത തരം ഓട്ടോണമസ് വാഹനങ്ങളാണ് വീറൈഡ് കമ്പനി യുഎഇയിൽ പരീക്ഷിക്കുക. അബുദാബിയടക്കം ലോകത്തിലെ 26-ലധികം നഗരങ്ങളിൽ സെൽഫ് ഡ്രൈവിംഗ് ഗവേഷണങ്ങളും പ്രവർത്തനങ്ങളും വീറൈഡ് നടത്തി വരികയാണ്.