ദുബായിലെ ഒരു ബസ് സ്റ്റോപ്പ് താൽക്കാലികമായി അടച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു . 77, 64A, 11A എന്നീ ബസ് റൂട്ടുകൾ കടന്നുപോകുന്ന ”241102 എയർപോർട്ട് ടെർമിനൽ 1 സ്റ്റോപ്പ് ” ആണ് 2023 ജൂൺ 22 മുതൽ ഓഗസ്റ്റ് 3 വരെയാണ് അടച്ചിടുക.
വിമാനത്താവളത്തിലേക്കോ പുറത്തേക്കോ യാത്ര ചെയ്യുന്നവർക്ക് ബസ് റൂട്ട് 11A യ്ക്ക് 544501 – എയർപോർട്ട് ടെർമിനൽ 3, ബസ് റൂട്ട് 64A യ്ക്ക് 556501 – എയർപോർട്ട് ടെർമിനൽ 1, ബസ് റൂട്ട് 77-ന്: 544501 – എയർപോർട്ട് ടെർമിനൽ 3 എക്സ്റ്റേണൽ പാർക്കിംഗ് എന്നീ ഇതരമാർഗങ്ങളും ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി നൽകിയിട്ടുണ്ട്: