ഉമ്മുൽ ഖുവൈനിലുള്ള ഇന്ത്യൻ പ്രവാസിക്ക് ബിഗ് ടിക്കറ്റിന്റെ 15 മില്യൺ ദിർഹം സമ്മാനം

15 million dirham prize of Big Ticket for Indian expatriate in Umm al-Quwain

ഇന്നലെ 2023 ജൂലൈ 3 തിങ്കളാഴ്ച അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റിന്റെ പുതിയ റാഫിൾ നറുക്കെടുപ്പിൽ ഉമ്മുൽഖുവൈനിൽ നിന്നുള്ള ഇന്ത്യൻ പ്രവാസിയായ മുഹമ്മദ് അലി മൊയിദീന് 15 മില്യൺ ദിർഹത്തിന്റെ സമ്മാനം ലഭിച്ചു.

ജൂൺ 7-ന് വാങ്ങിയ 061908 എന്ന ടിക്കറ്റ് നമ്പറിലാണ് മുഹമ്മദലി മൊയ്തീന് ഭാഗ്യം ലഭിച്ചത്. മൊയ്തീൻ മൂന്ന് വർഷമായി ബിഗ് ടിക്കറ്റ് എടുക്കാറുണ്ടായിരുന്നു. ഇപ്രാവശ്യം തന്റെ കൂട്ടുകാരോടൊപ്പം എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്, അതുകൊണ്ട് ഈ തുക തന്റെ 20 കൂട്ടുകാരുമായുമായി പങ്കിടുമെന്നും മൊയ്തീൻ പറഞ്ഞു.

32 വർഷമായി യുഎഇയിൽ താമസിക്കുന്ന മൊയ്തീൻ ഈ തുക ഉപയോഗിച്ച് സ്വന്തമായി ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!