ബിസിനസ്സ് ലൈസൻസ് പുതുക്കാത്തതുമായി ബന്ധപ്പെട്ട പിഴകളിൽ 50 % ഇളവ് പ്രഖ്യാപിച്ച് ഷാർജ

Sharjah announces 50% waiver of license non-renewal fines for businesses

ബിസിനസുകൾക്കുള്ള ലൈസൻസ് പുതുക്കാത്തതുമായി ബന്ധപ്പെട്ട പിഴകളിൽ 50 ശതമാനം ഇളവ് ഷാർജ എമിറേറ്റ് എക്സിക്യൂട്ടീവ് കൗൺസിൽ പ്രഖ്യാപിച്ചു.

2023 ജൂലൈ 10 മുതൽ നാല് മാസത്തിനുള്ളിൽ ലൈസൻസ് പുതുക്കുന്ന ബിസിനസ്സ് ഉടമകൾക്കാണ് 50 % ഇളവ് ലഭിക്കുക.

ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ ഇളവ് നൽകാനുള്ള തീരുമാനം ഉണ്ടായത്. ഒപ്റ്റിമൽ സാമ്പത്തിക പ്രോത്സാഹനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനും പ്രാദേശിക വിപണിയുടെ വളർച്ചയെ ശക്തിപ്പെടുത്തുന്നതിനുമുള്ള ഷാർജയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നീക്കം.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!