കണ്ണൂർ സ്വദേശി ദുബായിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കണ്ണൂർ രാമന്തളി മുഹിയുദ്ദീൻ പള്ളി മഹല്ലിൽ പരേതനായ ഹംസയുടെ മകൻ പറമ്പൻ ആയത്തുല്ല (44) ആണ് മരണപ്പെട്ടത്. ഇന്നലെ ചൊവ്വാഴ്ച വൈകീട്ട് ദേരയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആയത്തുല്ല ദുബായിൽ സന്ദർശന വിസയിലായിരുന്നെന്നാണ് വിവരം.
ദുബായ് KMCC തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് എ.ജി.എ. റഹ്മാന്റെ ഭാര്യ സഹോദരനാണ്.
പിതാവ്: പരേതനായ എട്ടിക്കുളം ഹംസ, മാതാവ്: അസ്മ. ഭാര്യ: സുഫൈറ, മക്കൾ; അഫ്നാൻ, ഹന. സഹോദരങ്ങൾ: ആരിഫ, അസ്ഫറ, മുഹമ്മദ് ഹഷിം.