യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് പുലർച്ചെ നേരിയ മഴ റിപ്പോർട്ട് ചെയ്തയായി കാലാവസ്ഥാ ഏജൻസി അറിയിച്ചു. റാസൽഖൈമയിലും ഫുജൈറയിലും ഇടിമിന്നലും അനുഭവപ്പെട്ടു.
ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതവും പൊടി നിറഞ്ഞതുമായിരിക്കും. ചില തീരപ്രദേശങ്ങളിൽ ഇന്ന് രാത്രിയിലും നാളെ ശനിയാഴ്ച രാവിലെയും ഹ്യുമിഡിറ്റി അനുഭവപ്പെടും. അബുദാബിയിൽ 25 മുതൽ 80 ശതമാനം വരെയും ദുബായിൽ 15 മുതൽ 75 ശതമാനം വരെയും ആയിരിക്കും ഹ്യുമിഡിറ്റി ലെവലുകൾ. ചിലയിടങ്ങളിൽ 40 കിലോമീറ്റർ വേഗതയിൽ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്.