ഫുജൈറയിൽ റിക്ടർ സ്കെയിലിൽ 3.2 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തിയതായി യുഎഇയുടെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
ഫുജൈറയിലെ ധഡ്‌ന പരിസരത്ത് രാവിലെ 10.51 നാണ് നേരിയ ഭൂചലനം രേഖപ്പെടുത്തിയത്.
രാജ്യത്ത് ചില സമയങ്ങളിൽ ഇത്തരം ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ടെങ്കിലും ഇതിൽ ജനങ്ങൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.