യുഎഇയിൽ ഇന്ന് ശനിയാഴ്ച താപനില 50 ഡിഗ്രിക്ക് അടുത്തു. അബുദാബിയിലെ അൽ ദഫ്ര മേഖലയിലെ ഹമീം മേഖലയിൽ ഉച്ചകഴിഞ്ഞ് 3.15 ന് 49.3 ഡിഗ്രി സെൽഷ്യസാണ് യുഎഇയുടെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിൽ രേഖപ്പെടുത്തിയത്. ഈ വർഷം ഇതുവരെ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്.
അബുദാബിയിലെ മെസൈറയിലും വൈകുന്നേരം 4 മണിക്ക് 49.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ദുബായിലെ ഉയർന്ന താപനില 47.6 ഡിഗ്രി സെൽഷ്യസായിരുന്നു.