ഷാർജയിലേക്ക് പോകുന്ന ദിശയിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഒരു വാഹനത്തിന് തീപിടിച്ചതായി ദുബായ് പോലീസ് അറിയിച്ചു. സംഭവത്തെത്തുടർന്ന് ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ദുബായ് പോലീസ് അഭ്യർത്ഥിച്ചു. സംഭവത്തെ കുറിച്ചുള്ള പ്രത്യേക വിശദാംശങ്ങളും പരിക്കുകളൊന്നും പോലീസ് വെളിപ്പെടുത്തിയിട്ടില്ല
അടിയന്തര സേവനങ്ങൾ സംഭവസ്ഥലത്ത് ഉണ്ടെന്നും, സാഹചര്യം സജീവമായി കൈകാര്യം ചെയ്യുന്നതായും ദുബായ് പോലീസ് അറിയിച്ചു.