അമേരിക്കൻ മാധ്യമ സ്ഥാപനമായ നെറ്റ്ഫ്ലിക്സിനു ഇനിമുതൽ ഇന്ത്യയിലും ആസ്ഥാനം. മുംബൈയിലെ ബാന്ദ്ര-കുര്‍ല കോംപ്ലക്സില്‍ ആണ് ഓഫീസ് ആരംഭിച്ചത്.
അടുത്ത ആറുമാസത്തിനിടെ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിൽ ആസ്ഥാനം സ്ഥാപിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. നെറ്റ്ഫ്ലിക്സിന് ഇന്ത്യയില്‍ നിലവില്‍ 40 ജീവനക്കാരാണുളളത്.
2016ലാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നത്. അമെരിക്കയ്ക്കും ബ്രസീലിനും പിന്നിൽ ഏറ്റവുമധികം ആൾക്കാർ നെറ്റ്ഫ്ലിക്സ് ഉപയോഗിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.