ഈ സമ്മർ സീസണിൽ കൂടുതൽ പേർ തിരഞ്ഞ ജനപ്രിയമായ ഡെസ്റ്റിനേഷനുകളിൽ ദുബായ് മുൻ നിരയിലെത്തി. ഫോർവേഡ് കീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2023 ലെ വേനൽക്കാലത്ത് ദീർഘദൂര യാത്രകൾക്കായി ഏറ്റവും കൂടുതൽ പേർ തിരഞ്ഞ ഏഴാമത്തെ സ്ഥലമാണ് ദുബായ്, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2023 ൽ ഒരു സ്ഥാനം ഉയർന്നിട്ടുണ്ട്.
ബാങ്കോക്ക്, ന്യൂയോർക്ക്, ബാലി, പാരീസ്, ലോസ് ഏഞ്ചൽസ്, ലണ്ടൻ, ദുബായ്, ടോക്കിയോ, മാഡ്രിഡ്, സാൻ ഫ്രാൻസിസ്കോ എന്നിവയാണ് ഈ വേനൽക്കാലത്ത് ദീർഘദൂര യാത്രകൾക്കായി ഏറ്റവും കൂടുതൽ പേർ തിരയപ്പെട്ട 10 ഡെസ്റ്റിനേഷനുകൾ.