ഖോർഫക്കാനിലെ അബൂബക്കർ അൽ സിദ്ദിഖ് സ്ട്രീറ്റ് ഇന്ന് ജൂലൈ 10 (തിങ്കൾ) മുതൽ ജൂലൈ 30 (ഞായർ) വരെ ഭാഗികമായി അടച്ചിടുമെന്ന് ഷാർജ റോഡ്സ് & ട്രാൻസ്പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി.
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബദൽ റോഡുകൾ ഉപയോഗിക്കാനും ട്രാഫിക് അടയാളങ്ങൾ ശ്രദ്ധിക്കാനും അതോറിറ്റി ട്വീറ്റിലൂടെ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.