ഷാർജയിൽ ജെറ്റ് സ്കീ പരിശീലനങ്ങൾ നടത്തുന്നവരെ ശക്തമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.
ജെറ്റ് സ്കീ പരിശീലനങ്ങലേർപ്പെടുമ്പോൾ നീന്തൽക്കാരെയും വിനോദസഞ്ചാരികളെയും ശല്യപ്പെടുത്തുന്നത് ഒഴിവാക്കണമെന്നും, അനാവശ്യമായ ശബ്ദമുണ്ടാക്കരുതെന്നും, വലിയ ബോട്ടുകൾ, മത്സ്യബന്ധന ബോട്ടുകൾ എന്നിവയെ ശല്യപ്പെടുത്തരുതെന്നും, പ്പുചവറുകൾ കടലിലേക്ക് വലിച്ചെറിയരുതെന്നും ഷാർജ സിറ്റി മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.
വേനൽക്കാലം ആരംഭിക്കുകയും ജല കായിക വിനോദങ്ങൾ ജനപ്രീതി നേടുകയും ചെയ്യുന്നതിനാൽ, പ്രസക്തമായ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ഈ വിനോദ പ്രവർത്തനത്തിന്റെ സുരക്ഷിതവും ശരിയായതുമായ ഉപയോഗം ഉറപ്പാക്കണമെന്ന് ഷാർജ മുനിസിപ്പാലിറ്റി പറഞ്ഞു.
വേനൽക്കാലത്ത് ജെറ്റ് സ്കീയിംഗ് പൊതുജനങ്ങളെ ആകർഷിക്കുന്നതിനാൽ, നിയന്ത്രണങ്ങളും നിയമങ്ങളും ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനാ സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കൺട്രോൾ ആൻഡ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റ് ആക്ടിംഗ് ഡയറക്ടർ ഖലീഫ ബുഗാനിം അൽ സുവൈദി പറഞ്ഞു.





