സൗദി അറേബ്യയുടെ എയർലൈൻ റിയാദ് എയറിന്റെ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ ആളുകളോട് ഫീസ് അടയ്ക്കാൻ ആവശ്യപ്പെടുന്ന വ്യാജ വെബ്സൈറ്റുകൾക്കും ലിങ്കുകൾക്കുമെതിരെ അധികൃതർ മുന്നറിയിപ്പ് നൽകി.
വരാനിരിക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്ന് പണമടയ്ക്കാനോ ബാങ്ക് വിവരങ്ങളോ ഒരിക്കലും ഞങ്ങൾ ആവശ്യപ്പെടില്ലെന്ന് എയർലൈൻ ഉദ്യോഗാർത്ഥികളെ അറിയിച്ചു. ഫീസ് അടയ്ക്കാൻ ആവശ്യപ്പെട്ടുള്ള റിയാദ് എയറിന്റേതെന്ന് അവകാശപ്പെട്ടുള്ള ജോലി അവസരങ്ങൾ വ്യാജമാണെന്നും അത്തരം വെബ്സൈറ്റുകളിലോ ലിങ്കുകളിലോ ക്ലിക്ക് ചെയ്യരുതെന്നും എയർലൈൻ അറിയിച്ചു.