യുഎഇയിൽ ഇസ്ലാമിക പുതുവർഷത്തോടനുബന്ധിച്ച് ജൂലൈ 21 വെള്ളിയാഴ്ച സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഓഫ് ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കുള്ള അവധി പ്രഖ്യാപനവും ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MOHRE) ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റിയുടെ പ്രസിഡന്റ് ഇബ്രാഹിം അൽ ജർവാൻ പറയുന്നതനുസരിച്ച്, പുതിയ ഹിജ്രി വർഷം ( Hijri year ) (മുഹറം 1) ജൂലൈ 19 ബുധനാഴ്ച ആയിരിക്കാനാണ് സാധ്യത.