ദുബായ് അൽ റെബാറ്റ് സ്ട്രീറ്റിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായതായി ദുബായ് പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സ്ട്രീറ്റിന്റെ ദിശയിലുള്ള ബിസിനസ് ബേ ക്രോസിംഗ് ബ്രിഡ്ജിൽ നിന്ന് വരുന്ന റിബാറ്റ് സ്ട്രീറ്റിലാണ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. പരിസരത്ത് ഗതാഗതക്കുരുക്കിന് കാരണമായതായും ദുബായ് പോലീസ് ട്വിറ്ററിൽ കുറിച്ചു.