എയർ ഇന്ത്യ വിമാനത്തിൽ ശുചിമുറിയുടെ വാതിൽ തകർക്കുകയും ക്യാബിൻ ക്രൂ അംഗങ്ങൾക്ക് നേരെ അസഭ്യം പറയുകയും ചെയ്ത നേപ്പാൾ സ്വദേശി അറസ്റ്റിലായി. ടൊറന്റോയിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനത്തിലുണ്ടായിരുന്ന മഹേഷ് സിംഗ് പണ്ഡിറ്റ് എന്ന നേപ്പാൾ സ്വദേശി യാത്രക്കാരൻ സീറ്റ് 26 E യിൽ നിന്ന് 26 F ആക്കി മാറ്റി എക്കണോമി ക്ലാസ് ക്രൂ അംഗങ്ങളെ അധിക്ഷേപിക്കാൻ തുടങ്ങുകയായിരുന്നു.
ക്യാബിൻ സൂപ്പർവൈസർ ആദിത്യ കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നേപ്പാൾ സ്വദേശിക്കെതിരെ ഡൽഹി പോലീസ് കേസെടുത്തത്.
യാത്രക്കാരൻ ക്രൂ അംഗങ്ങളെ അധിക്ഷേപിക്കാൻ തുടങ്ങിയതോടെ അവർ പൈലറ്റിനെ വിവരമറിയിക്കുകയും വാക്കാലുള്ള മുന്നറിയിപ്പ് നൽകുകയും പിന്നീട് ഉച്ചഭക്ഷണ സേവനത്തിന് ശേഷം സ്മോക്ക് അലാറം മുഴങ്ങി, എൽഎവി വാതിൽ തുറന്ന ശേഷം സിഗരറ്റ് ലൈറ്ററും പുകവലി ഗന്ധവുമായി യാത്രക്കാരനെ പിടികൂടുകയായിരുന്നു. ഇതിനിടയിൽ LAV ഡോർ 3F-RC ഇയാൾ തകർത്തിരുന്നു.
മറ്റ് 10 യാത്രക്കാരുടെ സഹായത്തോടെ കുറ്റാരോപിതനായ യാത്രക്കാരനെ തടഞ്ഞുനിർത്താൻ കഴിഞ്ഞതായും എന്നാൽ പിന്നീട് പ്രതി യാത്രക്കാരെയും മർദിക്കാൻ ശ്രമിച്ചതായി വിവരം ലഭിച്ചതായും ക്യാബിൻ സൂപ്പർവൈസർ ആദിത്യ തന്റെ എഫ്‌ഐആറിൽ പരാമർശിച്ചു.
ഐജിഐ പോലീസ് സ്റ്റേഷനിൽ 323/506/336 ഇന്ത്യൻ ശിക്ഷാനിയമം, 22,23,25 എയർക്രാഫ്റ്റ് നിയമങ്ങൾ എന്നിവ പ്രകാരമാണ് ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.