യുഎഇയിൽ മന്ത്രാലയത്തിന്റെ ലോഗോ ഉപയോഗിച്ച് കൊണ്ട് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ആവശ്യപ്പെട്ടുള്ള വ്യാജ സന്ദേശങ്ങൾ ശ്രദ്ധയിൽപെട്ടതായി ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിൽ നിന്നുള്ള നിയമ അറിയിപ്പ് എന്ന തലക്കെട്ടാണ് ഈ വ്യാജ സന്ദേശത്തിൽ നൽകിയിരിക്കുന്നത്. ബാങ്ക് വിശദാംശങ്ങൾ നൽകാനും സ്ഥിരീകരിക്കാനും ഇല്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുമെന്നും സന്ദേശത്തിൽ പറയുന്നു.
ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തട്ടിപ്പുകാർക്ക് പ്രവേശനം നേടാനും അവരുടെ സമ്പാദ്യം ഇല്ലാതാക്കാനും ഉപയോഗിക്കുന്ന ഒരു തന്ത്രമാണിതെന്നും ഇതുപോലുള വ്യാജ സന്ദേശങ്ങളിൽ ക്ലിക്ക് പോലും ചെയ്യരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാനും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.