സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു തട്ടിപ്പ് തൊഴിൽ പരസ്യത്തെക്കുറിച്ച് ഷാർജ ജനറൽ കമാൻഡ് ഇന്ന് വ്യാഴാഴ്ച യുഎഇ നിവാസികൾക്ക് മുന്നറിയിപ്പ് നൽകി.
ഷാർജ പോലീസിൽ എല്ലാ രാജ്യക്കാർക്കും ജോലി അവസരങ്ങൾ ഉണ്ടെന്നുള്ള വ്യാജ പോസ്റ്റുകൾ ഇപ്പോൾ ഒരു സോഷ്യൽ മീഡിയ സൈറ്റിലൂടെ പ്രചരിക്കുന്നുണ്ടെന്നും അത് വിശ്വസിക്കരുതെന്നും തൊഴിൽ അവസരങ്ങൾ ഉണ്ടെങ്കിൽ തങ്ങളുടെ ഔദ്യോഗിക പ്ലാറ്റുഫോമുകളിലൂടെ അറിയിക്കുമെന്നും ഷാർജ പോലീസിന്റെ ജനറൽ കമാൻഡ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ വ്യാജ സന്ദേശം പ്രചരിപ്പിക്കരുതെന്നും പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
https://www.facebook.com/ShjPolice/posts/659739832869682?ref=embed_post