ഷാർജ മുനിസിപ്പാലിറ്റി മേധാവികളോട് അവരുടെ ജോലി ആരംഭിക്കുന്നതിന് മുമ്പ് ദിവസേന ഫീൽഡ് ടൂറുകൾ നടത്താൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു.
പൊതുജനങ്ങളുടെ ആവശ്യങ്ങൾ കണ്ടെത്തുന്നതിനാണ് ദൈനംദിന ഫീൽഡ് ടൂറുകൾ നടത്താൻ നിർദ്ദേശിച്ചിരിക്കുന്നത്. ഷാർജയിൽ പാർക്കുകളുടെ ദൃശ്യഭംഗി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന 21 പാർക്ക് മതിലുകൾ പുതുക്കുന്നതിന് 19 മില്യൺ ദിർഹം നൽകാനും ഷാർജ ഭരണാധികാരി നിർദേശിച്ചു.