അൽ ഐനിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വെള്ളിയാഴ്ച നേരിയ മഴ റിപ്പോർട്ട് ചെയ്തതിനാൽ അബുദാബി പോലീസ് ജാഗ്രതാ നിർദേശം നൽകി.
മഴസമയത്ത് വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് ട്വീറ്റിൽ ആവശ്യപ്പെട്ടു. ഇലക്‌ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന മാറുന്ന വേഗപരിധി പാലിക്കണമെന്നും പോലീസ് ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു.