സൗദിയിലെ അൽഹസയിൽ തീപിടിത്തം : അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ പത്തു പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകൾ

Fire in Saudi Arabia's Alhaza-Ten people, including five Indians, have died, reports say

സൗദിയിലെ അൽഹസയിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ പത്തു പേര്‍ വെന്തു മരിച്ചതായി റിപ്പോര്‍ട്ടുകൾ. അല്‍ഹസ്സ ഹുഫൂഫിലെ ഇന്‍ഡസ്ട്രീയല്‍ മേഖലയിലെ വര്‍ക്ക്‌ഷോപ്പിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ വെള്ളിയാഴ്ച വൈകിട്ടോടെയാണ് തീപിടിത്തമുണ്ടായത്.
അപകടത്തില്‍ വര്‍ക്ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്ന പത്ത് പേര്‍ മരിച്ചതായി സംഭവ സ്ഥലത്തുള്ളവര്‍ പറയുന്നത്.

എട്ട് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞവയില്‍ അഞ്ച് പേര്‍ ഇന്ത്യക്കാരും മൂന്ന് പേര്‍ ബംഗ്ലാദേശ് സ്വദേശികളുമാണ്. ഇനിയുള്ള 2 പേരെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല എന്നും പറയുന്നുണ്ട്. സോഫ നിർമ്മാണ കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്.
മരിച്ചവരില്‍ ഒരാള്‍ മലയാളിയാണെന്നും പറയുന്നുണ്ട്. എന്നാല്‍ ഇദ്ദേഹത്തിൻറെ പേരുവിവരങ്ങളും മറ്റു പുറത്ത് വന്നില്ല തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!