ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രസിഡൻഷ്യൽ പാലസ് ആയ ഖസർ അൽ വതനിൽ നടന്ന പ്രൗഢമായ ചടങ്ങിൽ യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു.
യുഎഇ പ്രസിഡന്റ് ഒരുക്കിയ ഔദ്യോഗിക വിരുന്നിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം.എ യൂസഫലിയും കൂടിക്കാഴ്ച നടത്തി. എം.എ യൂസഫലി പ്രധാനമന്ത്രിക്ക് ആശംസകളും നേർന്നു. യുഎഇ ഭരണകൂടത്തിന്റെ പ്രത്യേക ക്ഷണിതാവായാണ് എം.എ യൂസഫലി, പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വിരുന്നിൽ പങ്കെടുത്തത്. യുഎഇ രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, മുതിർന്ന സർക്കാർ പ്രതിനിധികൾ എന്നിവരും ചടങ്ങിൽ ഭാഗമായി.
യുഎഇയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇരു നേതാക്കളും ചർച്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഊര്‍ജം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, സാമ്പത്തികരംഗത്തെ സാങ്കേതികവിദ്യ, പ്രതിരോധം, സംസ്‌കാരം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ കരാറുകള്‍ക്ക് സാധ്യതയുണ്ട്.
#WATCH | PM Narendra Modi receives a ceremonial welcome as he arrives at Qasr Al Watan, in Abu Dhabi
PM Modi was welcomed by UAE President Mohammed bin Zayed Al Nahyan. pic.twitter.com/FvxgliIhLI
— ANI (@ANI) July 15, 2023