ദുബായിൽ ചരക്കു ഗതാഗത മേഖലയിൽ വൻ വളർച്ച. 2022ൽ 16.1 ബില്യൺ ദിർഹം ദുബായുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് സംഭാവന ചെയ്തതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്‌ടേഴ്‌സ് ചെയർമാനുമായ മാറ്റർ അൽ തായർ അറിയിച്ചു.
ഈ മേഖലയിൽ 7,000-ലധികം കമ്പനികളിലായി ഏകദേശം 242,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. രെജിസ്റ്റർ ചെയ്ത 7000 കമ്പനികൾക്കു കീഴിൽ 3 ലക്ഷം വാഹനങ്ങൾ ഓടുന്നുണ്ട്. 2021ലെ വാഹനങ്ങളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ വർഷം 16% വളർച്ചയുണ്ടായിട്ടുണ്ട്. ദുബായുടെ സാമ്പത്തിക രംഗത്തിന്റെ നട്ടെല്ലായി ചരക്കു ഗതാഗത മേഖല മാറിയെന്നും അൽ തായർ പറഞ്ഞു.