ബെംഗളൂരു സ്ഫോടനക്കേസിലെ പ്രതി അബ്ദുള്‍ നാസര്‍ മഅദനിക്ക് മഅ്ദനിക്ക് കേരളത്തിൽ വരാൻ വീണ്ടും അനുമതി നൽകി സുപ്രീം കോടതി. ഗുരതരാവസ്ഥയിലുള്ള പിതാവിനെ സന്ദർശിക്കാനാണ് സുപ്രീം കോടതി ഇന്ന് അനുമതി നൽകിയത്. കർണാടക പോലീസ് മഅ്ദനിയുടെ കൂടെയുണ്ടാകില്ല. 15 ദിവസത്തിലൊരിക്കൽ കൊല്ലം പോലീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. പിതാവിൻ്റെ രോഗത്തിന് പുറമെ, തൻ്റെ ഗുരുതര രോഗാവസ്ഥയും കർണാടക പോലീസിൻ്റെ ഭീമൻ ചെലവും അടക്കം ചൂണ്ടിക്കാട്ടിയാണ് മഅ്ദനി സുപ്രീം കോടതിയെ സമീപിച്ചത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബലും അഡ്വ.ഹാരിസ് ബീരാനുമാണ്..