യുഎഇയിൽ ഈ വർഷം 2023 ൽ ഇനി വരാൻ പോകുന്ന അവധിദിനങ്ങൾ ഇപ്രകാരമാണ്. മുഹറവുമായി ബന്ധപ്പെട്ടുള്ള അവധി ജൂലൈ 21 വെള്ളിയാഴ്ച്ചയായതിനാൽ വാരാന്ത്യഅവധി ശനി,ഞായർ ഉൾപ്പെടെ മൊത്തത്തിൽ ജൂലൈ 23 വരെ 3 ദിവസങ്ങൾ അവധി ലഭിക്കും.
പിന്നെ വരുന്ന അവധി സെപ്റ്റംബർ 29 വെള്ളിയാഴ്ചയാണ് അത് നബിദിനവുമായി ബന്ധപ്പെട്ടാണ്. ഇവിടെയും വാരാന്ത്യഅവധി ശനി,ഞായർ ഉൾപ്പെടെ മൊത്തത്തിൽ ഒക്ടോബർ ഒന്ന് വരെ 3 ദിവസങ്ങൾ അവധി ലഭിച്ചേക്കാം.
പിന്നെ വരുന്നത് ഡിസംബർ 2 ശനിയാഴ്ച്ച യുഎഇ ദേശീയ ദിനവുമായി ബന്ധപ്പെട്ടുള്ളതാണ്. ഇവിടെ ഡിസംബർ 3 ഞായറും കൂടി കൂട്ടിയാൽ 2 ദിവസത്തെ ലഭിക്കും.