അബുദാബി ടാക്സിയിൽ എന്തെങ്കിലും മറന്ന് വെക്കുകയോ അല്ലെങ്കിൽ ടാക്സിയിൽ നിന്ന് നിങ്ങളുടേതല്ലാത്ത എന്തെങ്കിലും സാധനങ്ങൾ കളഞ്ഞ് കിട്ടുകയോ ചെയ്താൽ അത് അബുദാബി ടാക്സി ആപ്ലിക്കേഷനിലൂടെ എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യാനാകുമെന്ന് അബുദാബി ഇന്റർഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ ഓർമ്മപ്പെടുത്തി. അല്ലെങ്കിൽ 600535353 എന്ന നമ്പറിൽ വിളിച്ചും റിപ്പോർട്ട് ചെയ്യാം.
കളഞ്ഞു പോയ സാധനത്തിനെക്കുറിച്ചും കളഞ്ഞു കിട്ടിയ സാധനത്തിനെക്കുറിച്ചും എങ്ങിനെ അബുദാബി ടാക്സി ആപ്ലിക്കേഷനിലൂടെ റിപ്പോർട്ട് ചെയ്യണമെന്ന് മനസിലാക്കാൻ അതോറിറ്റി ഒരു വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.
https://twitter.com/ITCAbuDhabi/status/1680508661955715072
എന്നിരുന്നാലും ടാക്സിയിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ്, നിങ്ങളുടെ എല്ലാ സാധനങ്ങളും എടുത്തുവെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് അതോറിറ്റി ഓർമ്മിപ്പിച്ചു.





