മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് ഉച്ചയോടെ ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തെത്തിക്കും.

The-body-of-former-Chief-Minister-Oommen-Chandy-will-be-brought-to-Thiruvananthapuram-from-Bengaluru-this-afternoon.

അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് ഉച്ചയോടെ ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തെ വസതിയിലേക്ക് പ്രത്യേക വിമാനത്തിൽ എത്തിക്കും. ശേഷം സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.

പിന്നീട് അദ്ദേഹത്തിന്റെ ദേവാലയമായ പാളയം സെന്റ് ജോർജ് ഓർത്തോഡോക്സ് കത്തീഡ്രലിൽ വൈകീട്ട് പൊതുദർശനത്തിന് വച്ച ശേഷം കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ കൊണ്ടുവരും. തുടർന്ന് രാത്രിയോടെ തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വീട്ടിൽ (പുതുപ്പള്ളി ഹൗസ്) കൊണ്ടുവരും.

പിന്നീട് നാളെ ബുധനാഴ്ച രാവിലെ 7 മണിക്ക് വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. പിന്നീട് തിരുനക്കര മൈതാനത്ത്‌ പൊതുദർശനം. രാത്രിയോടെ പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പുതുപ്പള്ളി പള്ളിയിൽവച്ച് സംസ്കാര ചടങ്ങുകൾ നടക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!