2023 ജൂലൈ 19ന് നടത്താൻ നിശ്ചയിച്ചിരുന്ന 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ കേരള സർക്കാർ പ്രഖ്യാപിച്ച ദുഃഖാചരണത്തിന്റെ ഭാഗമായാണ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപന ചടങ്ങ് മാറ്റിവെച്ചത്.
പുരസ്‌കാരങ്ങൾ ജൂലൈ 21 വെള്ളിയാഴ്ച്ച വൈകിട്ട് 3 മണിക്ക് സെക്രട്ടേറിയറ്റിലെ പിആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം