2023 ന്റെ ആദ്യ പകുതിയിൽ ഷാർജ എയർപോർട്ട് വഴിഏഴ് ദശലക്ഷത്തിലധികം യാത്രക്കാർ യാത്രചെയ്തതായി പുതിയ കണക്കുകൾ വെളിപ്പെടുത്തി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 24.4 ശതമാനം വർദ്ധനവാണുണ്ടായിരിക്കുന്നത്.
വിമാനത്താവളത്തിലെ വിമാനങ്ങളുടെ ചലനവും വർദ്ധിച്ചു, ഫ്ലൈറ്റുകളുടെ എണ്ണം 46,900 കവിഞ്ഞു, 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 14 ശതമാനം വർദ്ധനവ് ഉണ്ടായതായി ഷാർജ എയർപോർട്ട് അതോറിറ്റി അറിയിച്ചു.