മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ അബുദാബിയിലെ 12 ഹോം ഹെൽത്ത് കെയർ പ്രൊവൈഡർമാരുടെ ലൈസൻസുകൾ റദ്ദാക്കിയതായി അബുദാബി ആരോഗ്യ വകുപ്പ് (DoH) അറിയിച്ചു.
ഉൽപ്പാദനവും സേവനങ്ങളും ഉയർത്തുന്നതിനായി അബുദാബിയിലെ ആരോഗ്യ സംരക്ഷണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വകുപ്പിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇവരുടെ ലൈസൻസുകൾ റദ്ദാക്കിയത്. അബുദാബിയിലെ ഇപ്പോഴത്തെ അംഗീകൃത ഹോം ഹെൽത്ത് കെയർ പ്രൊവൈഡർമാരുടെ എണ്ണം 58 ആണ്. 2022-ൽ 4,600-ലധികം ഗുണഭോക്താക്കൾക്ക് ഹോം ഹെൽത്ത് കെയർ പ്രൊവൈഡർമാർ സേവനങ്ങൾ വാഗ്ദാനം ചെയ്തതായും ആരോഗ്യ വകുപ്പ് അറിയിച്ചു.