അബുദാബിയിലെ അഗ്നി സുരക്ഷാ നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന സ്ഥാപനങ്ങൾക്ക് 10,000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി ഓർമ്മപ്പെടുത്തി. സ്ഥാപനങ്ങൾക്ക് പ്രതിരോധ ലൈസൻസ് അല്ലെങ്കിൽ അഗ്നി സുരക്ഷയും പ്രതിരോധ ആവശ്യകതകളും പാലിക്കുന്നതിന്റെ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
സ്ഥാപനങ്ങളിൽ സുരക്ഷയും പ്രതിരോധ നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ADCDA പരിശോധനാ സംഘങ്ങളെ വിന്യസിക്കും. സ്മോക്ക് ഡിറ്റക്ടറുകൾ, അഗ്നിശമന ഉപകരണങ്ങൾ, ഒഴിപ്പിക്കൽ എമർജൻസി സൈനേജ്, മറ്റ് ഉപകരണങ്ങളും അവയുടെ സാന്നിധ്യവും പരിപാലനവും ഇൻസ്പെക്ടർമാർ പരിശോധിക്കും. ഇതെല്ലാം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ 10,000 ദിർഹം പിഴ ചുമത്തും.
വ്യാവസായിക, വാണിജ്യ, സേവന മേഖലകളിലടക്കം അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി നടത്തുന്ന ഫീൽഡ് സർവേ സംരംഭം അബുദാബിയിലെ കമ്മ്യൂണിറ്റികളിലെ ജീവനും സ്വത്തുക്കളും സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്. .വേനൽക്കാലത്ത് തീപിടുത്തമുണ്ടാകാനുള്ള അവസരങ്ങൾ ഉണ്ടാകുമെന്നതിനാൽ ചൂട് കൂടുന്നതിന് മുന്നോടിയായു പരിശോധനകൾ നടത്തി വരാറുണ്ട്.