ടാക്സി സെക്ടർ എക്‌സലൻസ് അവാർഡ് ആഘോഷിക്കുന്ന പരിപാടിയുടെ ഭാഗമായി 200 ടാക്‌സി ഡ്രൈവർമാരെ ആദരിച്ചതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. മെട്രോ ടാക്സി കമ്പനിയെ ദുബായിലെ മികച്ച ടാക്സി കമ്പനിയായി അതോറിറ്റി അംഗീകരിക്കുകയും ചെയ്തു. ദുബായിൽ നടക്കുന്ന പ്രധാന ഇവന്റുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരെ അംഗീകരിക്കുന്നതിനാണ് ആർടിഎ ടാക്‌സി സെക്ടർ എക്‌സലൻസ് അവാർഡ് സംഘടിപ്പിച്ചത്.
ദുബായിലെ മെഗാ ഇവന്റുകളിൽ ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ് ഈ അവാർഡിന്റെ ലക്ഷ്യം. ട്രാഫിക് സുരക്ഷയും അവബോധ നിലവാരവും ഉയർത്തുന്നതിനും ഉപഭോക്തൃ സന്തോഷം വർദ്ധിപ്പിക്കുന്നതിനും കമ്പനികൾക്കിടയിൽ ഒരു മത്സര അന്തരീക്ഷം വളർത്തിയെടുക്കാനും മികവിനായി പരിശ്രമിക്കാനും ഉയർന്ന നിലവാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാനും സേവന വ്യവസ്ഥയിൽ നേതൃത്വം പ്രകടിപ്പിക്കാനും ഡ്രൈവർമാരെ പ്രചോദിപ്പിക്കാനും ഈ അവാർഡ് ലക്ഷ്യമിടുന്നു.
ഏറ്റവും കുറഞ്ഞ പരാതികൾ, യാത്രകൾക്ക് നൽകുന്ന ഉയർന്ന റേറ്റിംഗ്, ഏറ്റവും കുറഞ്ഞ ലംഘനങ്ങളുടെ നിരക്ക്, ട്രിപ്പുകൾക്കും കുറഞ്ഞ പരാതികൾക്കും ഉയർന്ന റേറ്റിംഗ് നേടുന്ന മികച്ച 200 ഡ്രൈവർമാരെയാണ് തിരഞ്ഞെടുത്ത് അതോറിറ്റി ആദരിച്ചത്.