അൽ ബത്ത-ഹരദ് ഹൈവേ (Al Batha-Haradh highway )യിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചതായി സൗദി പ്രസ് ഏജൻസി ഇന്ന് ചൊവ്വാഴ്ച അറിയിച്ചു. വാഹനത്തിന് തീപിടിച്ച് എട്ട് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
വാഹനങ്ങളിൽ ഒന്ന് യുഎഇ രജിസ്ട്രേഷനും മറ്റൊന്ന് സൗദി രജിസ്ട്രേഷനുമാണ്. യുഎഇ വാഹനത്തിൽ 12 പേരുണ്ടായിരുന്നു, സൗദി വാഹനത്തിൽ ഏഴ് പേരായിരുന്നു ഉണ്ടായിരുന്നത്.
അൽ ബത്ത-ഹരദ് റോഡിലെ ട്രാഫിക് പട്രോളിംഗും സിവിൽ ഡിഫൻസ് ടീമും അപകടസ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിരുന്നു.
അപകടത്തിൽ പരിക്കേറ്റവർക്ക് ആരോഗ്യ സംരക്ഷണത്തിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കാനും മരിച്ചവരുടെ മൃതദേഹം കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കാനും സൗദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.