യുഎഇയിൽ സ്വദേശിവൽക്കരണനിയമങ്ങൾ ലംഘിച്ചതിന് 400-ലധികം സ്വകാര്യ കമ്പനികൾക്ക് പിഴ ചുമത്തിയതായി ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. 2022 ന്റെ രണ്ടാം പകുതി മുതൽ 2023 ഇന്നുവരെ 441 സ്വകാര്യ സ്ഥാപനങ്ങൾ സ്വദേശിവൽക്കരണനിയമങ്ങൾ ലംഘിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
തെറ്റായ സ്വദേശിവൽക്കരണത്തിന്റെ പേരിൽ 436 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായും അഞ്ച് കമ്പനികൾ സ്വദേശിവൽക്കരണനിയമങ്ങളിൽ നിന്ന് രക്ഷപ്പെടാനായി ജീവനക്കാരുടെ എണ്ണം കുറച്ചതായും കണ്ടെത്തി