യുഎഇയിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ രൂപപെട്ട മൂടൽമഞ്ഞിനെത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
യുഎഇയുടെ മിക്ക ഭാഗങ്ങളിലും ഇന്ന് വീണ്ടും കനത്ത ചൂട് പ്രതീക്ഷിക്കുന്നുണ്ട്. രാജ്യത്തിന്റെ കിഴക്കൻ തീരപ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും പ്രതീക്ഷിക്കുന്നു.
25 മുതൽ 35 കിലോമീറ്റർ വേഗതയിൽ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്. ഇന്ന് രാജ്യത്തെ ഏറ്റവും കൂടിയ താപനില 43-48 ഡിഗ്രി സെൽഷ്യസിനും കുറഞ്ഞ താപനില 26-31 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരപ്രദേശങ്ങളിൽ ഉയർന്ന താപനില 39-42 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 26-31 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
ആന്തരിക പ്രദേശങ്ങളിൽ ഹ്യുമിഡിറ്റി ലെവൽ 70 മുതൽ 90 ശതമാനം വരെയായിരിക്കും.