മുൻവർഷത്തേക്കാൾ 10% കുറവ് : യുഎഇയിൽ 2022-ൽ രേഖപ്പെടുത്തിയത് 343 റോഡപകട മരണങ്ങൾ : അപകടങ്ങളുടേയും പരിക്കുകളുടേയും എണ്ണം കൂടി 

10% less than previous year - 343 road deaths recorded in UAE in 2022 - Accidents and injuries increase

യുഎഇയിൽ 2022-ൽ 343 റോഡപകട മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി ആഭ്യന്തര മന്ത്രാലയം (MOI) അടുത്തിടെ പുറത്തിറക്കിയ ഓപ്പൺ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ വ്യക്‌തമാക്കുന്നു. റോഡപകട മരണങ്ങളിൽ മുൻവർഷത്തേക്കാളും 10% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പരിക്കുകളുടെയും വലിയ ട്രാഫിക് അപകടങ്ങളുടെയും എണ്ണം 2022 ൽ വർദ്ധിച്ചു.

2022 ലെ റോഡ് സുരക്ഷാ സ്ഥിതിവിവരക്കണക്കുകൾ സംബന്ധിച്ച MOI റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷം യുഎഇ റോഡുകളിൽ 343 മരണങ്ങളുണ്ടായി. 2008-ൽ 1,072 വാഹനാപകടമരണങ്ങളാണ് യുഎഇയിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്‌.

എന്നിരുന്നാലും, പ്രധാന ട്രാഫിക് അപകടങ്ങളുടെയും പരിക്കുകളുടെയും എണ്ണത്തിൽ മൊത്തത്തിലുള്ള വർദ്ധനവ് ഉണ്ട്. കഴിഞ്ഞ വർഷം, റോഡിൽ 5,045 പേർക്ക് പരിക്കേറ്റു – 2021 ലെ 4,377 പരിക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 15 ശതമാനം വർധിച്ചു. വലിയ അപകടങ്ങളിൽ 13 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!