അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിലെ (E10) ഇന്ന് ജൂലൈ 20 വ്യാഴാഴ്ച മുതൽ ജൂലൈ 24 തിങ്കൾ വരെ നാല് ദിവസത്തേക്ക് ഭാഗികമായി അടച്ചിടുന്നതായി അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു.
അൽ ഷഹാമ/ദുബായ് ഭാഗത്തേക്കുള്ള രണ്ട് വലത് പാതകൾ ജൂലൈ 20 വ്യാഴാഴ്ച രാത്രി 11:00 മുതൽ ജൂലൈ 21 വെള്ളി രാത്രി 10:00 വരെയായിരിക്കും അടച്ചിടുക. അൽ ഷഹാമ/ദുബായ് ഭാഗത്തേക്കുള്ള മൂന്ന് വലത് പാതകൾ ജൂലൈ 21 വെള്ളിയാഴ്ച രാത്രി 10:00 മുതൽ ജൂലൈ 24 തിങ്കൾ രാവിലെ 6:00 വരെയാണ് അടച്ചിടുക.
വാഹനമോടിക്കുന്നവർ ജാഗ്രതയോടെ വാഹനമോടിക്കാനും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും അതോറിറ്റി അഭ്യർത്ഥിച്ചിട്ടുണ്ട്.