കഴിഞ്ഞ വർഷം ഉണ്ടായ 11,665 സാമ്പത്തികവും കുടുംബപരവുമായ തർക്കങ്ങൾ ക്രിമിനൽ റിപ്പോർട്ട് സമർപ്പിക്കുകയോ കോടതിയിൽ പോകുകയോ ചെയ്യാതെ തന്നെ സൗഹാർദ്ദപരമായും കാര്യക്ഷമമായും പരിഹരിക്കുന്നതിൽ ബർ ദുബായ് പോലീസ് സ്റ്റേഷൻ വിജയിച്ചു.
ക്രിമിനൽ നടപടികളിലേക്ക് കടക്കാതെ കക്ഷികൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനുള്ള ദുബായ് പോലീസിന്റെ പ്രതിബദ്ധതയെക്കുറിച്ച് ബർ ദുബായ് പോലീസ് സ്റ്റേഷൻ ഡയറക്ടർ മേജർ ജനറൽ അബ്ദുല്ല ഖാദെം സൊറൂർ അൽ മസാം ഊന്നിപ്പറഞ്ഞു. ഈ സമീപനം കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഐക്യം നിലനിർത്താൻ സഹായിക്കുക മാത്രമല്ല, സമൂഹത്തിലെ സഹിഷ്ണുത ഉൾപ്പെടെ യുഎഇയുടെ ആദരണീയമായ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുടുംബ ഐക്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ‘അൽ സോൽ ഖൈർ’ സംരംഭത്തിന്റെ ഭാഗമായി, പോലീസ് സ്റ്റേഷനിൽ ഒരു റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പോ ശേഷമോ സാമ്പത്തിക തർക്കങ്ങളിൽ ഒരു ഒത്തുതീർപ്പിന് സൗകര്യമൊരുക്കുകയും ലളിതമായ തർക്കങ്ങൾ ആണെങ്കിൽ അത് പരിഹരിക്കാൻ പ്രവർത്തിക്കുകയാണ് പോലീസ് ചെയ്യുന്നത്.
								
								
															
															





