2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് മൂന്നിന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും. 154 സിനിമകളാണ് മത്സരിക്കുന്നത്. രണ്ട് പ്രാഥമിക ജൂറികൾ കണ്ട് വിലയിരുത്തിയ 44 സിനിമകളാണ് രണ്ടാം ഘട്ടത്തിൽ എത്തിയത്.
മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുങ്ങിയ നൻപകൽ നേരത്ത് മയക്കം, കുഞ്ചാക്കോ ബോബൻ നായകനായി രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തിലൊരുങ്ങിയ ന്നാ താൻ കേസ് കൊട്, തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക, ഡോ ബിജു സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായ അദൃശ്യ ജാലകങ്ങൾ, തുടങ്ങിയ ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയിലുള്ളതെന്നാണ് സൂചന.