ആവർത്തിച്ചുള്ള ഭക്ഷ്യ സുരക്ഷാ നിയമലംഘനങ്ങളുടെ പേരിൽ അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അബുദാബിയിൽ ഗ്രീൻ ഹൗസ് എന്ന ബഖാല അടപ്പിച്ചു.
ഗ്രീൻ ഹൗസ് ബഖാലയുടെ രീതികൾ പൊതുജനാരോഗ്യത്തിന് കാര്യമായ അപകടമുണ്ടാക്കുന്നതായി അതോറിറ്റി പറഞ്ഞു. “ആവർത്തിച്ചുള്ള ഉയർന്ന അപകടസാധ്യതയുള്ള ലംഘനങ്ങളും ഭക്ഷ്യ സുരക്ഷാ ആവശ്യകതകൾ പാലിക്കുന്നതിൽ സ്ഥാപനത്തിന്റെ പരാജയവുമാണ്” അടച്ചുപൂട്ടലിന് കാരണം.
ബഖാല സന്ദർശിക്കുമ്പോൾ ഇൻസ്പെക്ടർമാർ കണ്ടെത്തിയ പ്രശ്നങ്ങളിൽ കാലാവധി കഴിഞ്ഞ ഭക്ഷണവും ചില ഭക്ഷണ സാധനങ്ങളിൽ ലേബലുകൾ ഉണ്ടായിരുന്നില്ല. ബഖാലയ്ക്ക് പുറത്ത് ലൈസൻസില്ലാത്ത മറ്റൊരു സ്ഥലത്ത് ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്നതായും കണ്ടെത്തി.
ഒന്നിലധികം പരിശോധനകൾ നടത്തിയിട്ടും, ഭക്ഷ്യ സുരക്ഷാ ആവശ്യകതകളെക്കുറിച്ചുള്ള ഇൻസ്പെക്ടർമാരുടെ പരാതികൾക്ക് ബഖാല പരിഹാരം കണ്ടില്ലെന്നും അതോറിറ്റി പറഞ്ഞു.
ഭക്ഷ്യ സുരക്ഷാനിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് കണ്ടെത്തുന്നത് വരെ ബഖാലയുടെ അടച്ചുപൂട്ടൽ തുടരുമെന്ന് അതോറിറ്റി അറിയിച്ചു.