യുഎഇയിൽ എത്തിസലാത്തിന്റെ പേരിൽ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെട്ട് വ്യാജ ഇമെയിലുകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും Etisalat by e& മുന്നറിയിപ്പ് നൽകി.
പ്രിയ ഉപഭോക്താവേ, ഞങ്ങളുടെ പ്രോഗ്രാമിലെ വിശ്വസ്ത അംഗമായതിന് 220 ദിർഹം റീഫണ്ട് ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു,” ഇമെയിലിൽ അറബിയിൽ പറയുന്നു. “ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ കാർഡിലേക്ക് പണം നിക്ഷേപിക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം.” ഇത്തരത്തിലുള്ള എത്തിസലാത്തിന്റെ ലോഗോ അടങ്ങുന്ന വ്യാജ ഇമെയിലുകളാണ് തട്ടിപ്പുകാർ ഉപഭോക്താക്കൾക്ക് അയക്കുന്നത്.
ഇത്തരത്തിൽ ആവശ്യപ്പെടാത്ത ഇമെയിലുകളോ കമ്പനിയിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന സന്ദേശങ്ങളോ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നും Etisalat by e& അഭ്യർത്ഥിച്ചു.