ഗോ ഫസ്റ്റ് എയര്‍ലൈന്‍സിന് വീണ്ടും പറക്കാനുള്ള അനുമതി നൽകി DGCA

Go First Airlines has been cleared by DGCA to fly again

വിമാന സർവ്വീസ് പുനരാരംഭിക്കാനുള്ള ഗോ ഫസ്റ്റ് എയര്‍ലൈന്‍സിന്റെ അഭ്യര്‍ഥന അംഗീകരിച്ച്‌ ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA). ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഗോ ഫസ്റ്റിന് ഡിജിസിഎ വീണ്ടും പറക്കാനുള്ള അനുമതി നൽകിയത്.

ഇടക്കാല ധനസഹായത്തിന്റെ പിന്തുണയിലാണ് ഗോ ഫസ്റ്റ് പ്രവർത്തനമാരംഭിക്കുക. ജൂൺ 28-ന് ഗോ ഫസ്റ്റ് പുനരാരംഭിക്കൽ പദ്ധതി ഡിജിസിഎയ്ക്ക് സമർപ്പിച്ചിരുന്നു. തുടർന്ന്, ഡിജിസിഎ മുംബൈയിലെയും ദില്ലിയിലെയും കാരിയറിന്റെ സൗകര്യങ്ങളെക്കുറിച്ച് പ്രത്യേക ഓഡിറ്റ് നടത്തി. ശേഷം ഡിജിസിഎ നിർദേശങ്ങൾ പരിഗണിച്ച് ഗോ ഫസ്റ്റ് പുനരാരംഭിക്കൽ പദ്ധതിയിൽ ഭേദഗതി വരുത്തി.

അതേസമയം ഡൽഹി ഹൈക്കോടതിയിലും നാഷണൽ കമ്പനി ലോ ട്രിബ്യൂണലിനും മുമ്പാകെയുള്ള റിട്ട് ഹർജികളുടെ ഫലത്തിന് വിധേയമായിരിക്കും അനുമതിയെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!