ഇൻകാസ് ദുബായ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്‌മരണ സംഗമത്തിൽ ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ പങ്കുവെച്ച് പ്രവാസികളും വിതുമ്പുന്ന കാഴ്ച അനുഭവഭേദ്യമായിരുന്നു. വലിയ ജനാവലിയായിരുന്നു ഉമ്മൻ ചാണ്ടിയുടെ അനുസ്‌മരണ സംഗമത്തിന് സാക്ഷ്യം വഹിക്കാൻ ദുബായിൽ ഒരുമിച്ചു കൂടിയത്.
കേട്ടറിഞ്ഞതിനേക്കാൾ വലിയ മനുഷ്യ സ്നേഹിയായിരുന്നു അദ്ധേഹമെന്ന് അനുഭവങ്ങൾ നിരത്തിയാണ് എല്ലാവരും സംസാരിച്ചത്. ഇൻകാസ് ദുബായ് ജനറൽ സെക്രട്ടറി ബി എ നാസർ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് സി എ ബിജു അദ്ധ്യക്ഷത വഹിച്ചു.
സമൂഹത്തിലെ ഓരോ സാധാരണക്കാരോടുമുള്ള ഉമ്മൻ ചാണ്ടിയുടെ സമീപനം ഏറെ ഹൃദ്യമായിരുന്നുവെന്ന് ഇൻകാസ് ദുബായ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. പ്രത്യേകിച്ച് പ്രവാസികളോടുള്ള അദ്ധേഹത്തിന്റെ പ്രത്യേക സ്നേഹവും പരിഗണനയും ആവോളം അനുഭവിച്ചവരാണ് ഓരോ പ്രവാസികളും. നികത്താൻ കഴിയാത്ത വലിയൊരു നഷ്ടമായാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ ഓരോ പ്രവാസിയും നോക്കിക്കാണുന്നതെന്ന് അവർ പറഞ്ഞു.
യു എ ഇയിലെ വിവിധ സംഘടനാ ഭാരവാഹികൾ, സാമൂഹ്യ – സാസ്കാരിക – മാധ്യമ – ബിസിനസ്സ് രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധിപേർ അനുസ്മരണത്തിൽ പങ്കെടുത്ത് ഓർമ്മകൾ പങ്കുവെച്ചു.
ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ദുബായ് ഓർത്തഡോക്സ് വികാരി ഉമ്മൻ മാത്യു, റാഫി ഫ്ലോറ, മിന്റു, പി ജേക്കബ്, ടൈറ്റസ് പുല്ലൂരാൻ, അൻവർ നഹ, കുഞ്ഞഹമ്മദ്, ഇബ്രാഹിം മുറിച്ചാണ്ടി, ഇഖ്ബാൽ മാർക്കോണി, കരീം വെങ്കിടങ്, ബഷീർ തിക്കോടി, സിറാജ് മുസ്ത, ഫൈസൽ മലബാർ, അനുരാ മത്തായി, ബല്ലോ ബശ്ശിർ, സി മോഹൻദാസ്, ഷീലപോൾ, ഷാഹുൽ ഹമീദ്,നാസർ ഊരകം, ലൈസ്, ഉദയവർമ്മ, അജിത് കണ്ണൂർ, പി.എ. ഷാജി, വിശ്വനാഥൻ, ജേക്കബ് നയ്നാൻ, ടി.പി അശ്റഫ്, ആരിഫ് ഒറവിൽ, നൂറുൽ ഹമീദ്, ശംസുദ്ദീൻ വടക്കേക്കാട്, ഇസ്മായിൽ കാപ്പാട്, മൊയ്‌ദു കുറ്റ്യാടി, പവിത്രൻ ബാലൻ, റഫീക്ക് മട്ടന്നൂർ, സുജിത്ത് മുഹമ്മദ്, ബഷീർ നാരാണിപ്പുഴ, സജി ബേക്കൽ, ഷാജി ഷംസുദ്ദീൻ, കലാധർ ദാസ്, റോയ് മാത്യൂ, ലത്തിഫ് പാലക്കാട്, ഇഖ്‌ബാൽ ചെക്യാട്, ഗിരിഷ് പള്ളി, നൗഷാദ്, റിയാസ് ചെന്ത്രാപ്പിന്നി, സിന്ധു മോഹൻ, ജിജു, ഷൈജു അമ്മാനപാറ, ശ്രീല മോഹൻ ദാസ്, രാജി എസ് നായർ, അഹ്മദ് അലി, സുനിൽ നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.
ഇൻകാസ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.ഉമ്മൻ ചാണ്ടിയുടെ ജീവിത ചിത്രങ്ങളുടെ വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.