പൈലറ്റ് വരാൻ വൈകി : എയർ ഇന്ത്യ വിമാനം വൈകിയത്‌ എട്ട് മണിക്കൂറോളം

The pilot was late: Air India flight was delayed by eight hours

പൈലറ്റ് വരാൻ വൈകിയതിനെത്തുടർന്ന് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം എട്ട് മണിക്കൂറോളം വൈകി. രാത്രി 9.45ന് പുറപ്പെടേണ്ട വിമാനം രാവിലെ ആറിനാണ് പുറപ്പെട്ടത്. തിരുവനന്തപുരത്തേക്ക് പോകാനായി പല രാജ്യങ്ങളിൽ നിന്ന് കണക്ഷൻ ഫ്ലൈറ്റുകളിൽ വന്ന നിരവധി യാത്രക്കാരാണ് ഡൽഹി വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങിയത്.

പൈലറ്റ് ഉറങ്ങിപ്പോയതിനാൽ മുംബൈയിൽ നിന്ന് കോഴിക്കോടേക്കുള്ള എയർ ഇന്ത്യ വിമാനവും ഇന്നലെ മണിക്കൂറുകൾ വൈകിയാണ് പുറപ്പെട്ടത്.

തിരുവനന്തപുരം എയർ ഇന്ത്യ വിമാനം പുറപ്പെട്ടാന്‍ ഏറെ വൈകിയതോടെ വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. പൈലറ്റില്ലെന്ന കാരണം പറഞ്ഞാണ് എയർ ഇന്ത്യ വിമാനം വൈകിപ്പിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!