യെമനിൽ യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം പ്രവർത്തകൻ കൊല്ലപ്പെട്ടു : ശക്തമായി അപലപിച്ച് യുഎഇ

UN World Food Program worker killed in Yemen- UAE strongly condemns

യെമനിലെ തായ്‌സിൽ ജോർദാനിൽ നിന്നുള്ള യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം പ്രവർത്തകൻ കൊല്ലപ്പെട്ടതിനെതുടർന്ന് യുഎഇ ശക്തമായി അപലപിച്ചു.

ഈ ക്രിമിനൽ പ്രവൃത്തികളെ ശക്തമായി അപലപിക്കുന്നതായും എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും ശാശ്വതമായി നിരസിക്കുന്നതായും യുഎഇ രാജ്യാന്തര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി പ്രസ്താവനയിൽ പറഞ്ഞു.

ഹീനമായ ഈ കുറ്റകൃത്യത്തിന് ഇരയായവരുടെ കുടുംബത്തിനും ജോർദാൻ സർക്കാരിനും വേൾഡ് ഫുഡ് പ്രോഗ്രാമിനും അൽ ഹാഷിമി തന്റെ ആത്മാർത്ഥമായ അനുശോചനം അറിയിച്ചു.മാനുഷിക സഹായ ജീവനക്കാരെ ലക്ഷ്യമിടുന്നത് ദുരിതാശ്വാസ, രക്ഷാപ്രവർത്തകരുടെ സംരക്ഷണം ഉറപ്പാക്കുന്ന എല്ലാ അന്താരാഷ്ട്ര ഉടമ്പടികളുടെയും നഗ്നമായ ലംഘനമാണെന്നും മന്ത്രി ഊന്നിപ്പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!