ഷാർജ റോള – ദുബായ് എയർപോർട്ട് ബസ് റൂട്ട് 313-ൽ നാല് പിക്ക് അപ്പ് പോയിന്റുകൾ കൂടി

Four more pick-up points on Sharjah Rolla - Dubai Airport bus route 313

ഷാർജയിലെ റോള സ്റ്റേഷനിൽ നിന്ന് അൽ നഹ്ദ, ഫ്രീ സോൺ, ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെ ഗേറ്റ് 2 എന്നിവിടങ്ങളിലേക്ക് പോകുന്ന 313 ബസ് റൂട്ടിൽ നാല് പിക്ക്-അപ്പ് പോയിന്റുകൾ കൂടി ഉൾപ്പെടുത്തുമെന്ന് ഷാർജ റോഡ്‌സ് ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി അറിയിച്ചു.

അൽ ഖസ്ബ, പുൾമാൻ ഹോട്ടൽ 2, അൽ അൻസാരി എക്സ്ചേഞ്ച് 2, സയന്റിഫിക് ക്രിയേറ്റിവിറ്റി സെന്റർ 1 എന്നിങ്ങനെ നാല് പിക്ക്-അപ്പ് പോയിന്റുകൾ ജൂലൈ 25 മുതലായിരിക്കും ഉൾപ്പെടുത്തുക.

ഈ അധിക പിക്ക്-അപ്പ് പോയിന്റുകൾ നൽകുന്നതിലൂടെ, ഷാർജ നിവാസികളുടെ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള സുഗമമായ ഗതാഗത അനുഭവം ഷാർജ റോഡ്‌സ് ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി ഉറപ്പാക്കും.

പൊതുജനങ്ങൾക്കുള്ള സേവനങ്ങളുടെ പ്രവേശനക്ഷമതയും സൗകര്യവും മെച്ചപ്പെടുത്തുന്നതിനുള്ള ഷാർജ റോഡ്‌സ് ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റിയുടെ നിലവിലുള്ള സംരംഭങ്ങളുടെ ഭാഗമാണ് ഈ പരിഷ്‌ക്കരണം.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!