അൽ ഐനിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ ഇന്ന് ഞായറാഴ്ച ഉച്ചയോടെ കനത്ത മഴ പെയ്തതായി സ്റ്റോം സെന്റർ അറിയിച്ചു.
രാജ്യത്തുടനീളം ഉയരുന്ന താപനിലയിൽ അപ്രതീക്ഷിതമായി മഴ പെയ്തതിനാൽ ”നന്മയുടെയും കാരുണ്യത്തിന്റെയും മഴ” എന്നാണ് സ്റ്റോം സെന്റർ ട്വീറ്റിലൂടെ വിശേഷിപ്പിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ശേഷം, യുഎഇയുടെ കിഴക്കൻ ഭാഗങ്ങളിൽ ഉച്ചകഴിഞ്ഞ് 3.30 മുതൽ രാത്രി 8.30 വരെ നേരിയ മഴ പെയ്യുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി റിപ്പോർട്ട് ചെയ്തിരുന്നു.
#الإمارات الان امطار الخير والرحمة متوسطة على صناعية العين #مركز_العاصفة
23/07/23 pic.twitter.com/qaS86YwRiv— مركز العاصفة (@Storm_centre) July 23, 2023