ദുബായിലേക്ക് പറന്നുയർന്ന വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ തിരിച്ചിറക്കി. വിമാനം പറന്നുയർന്ന് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോഴാണ് തിരിച്ചിറക്കിയത്. ഇന്ന് ഉച്ചയ്ക്ക് 1.19ന് പുറപ്പെട്ട ഐ എക്സ്- 539 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് 3.52ഓടെ തിരിച്ചിറക്കിയത്.
സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം തിരിച്ചിറക്കിയതെന്ന് എയർഇന്ത്യൻ എക്സ്പ്രസ് അധികൃതർ അറിയിച്ചു. ഉച്ചയ്ക്ക് 1.19ന് തന്നെ വിമാനം തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പുറപ്പെട്ടു. എന്നാൽ യാത്ര തുടങ്ങി മണിക്കൂർ പിന്നിട്ട ശേഷം സാങ്കേതിക തകരാര്‍ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. എസിയുമായി ബന്ധപ്പെട്ടാണ് തകരാര്‍ കണ്ടെത്തിയത്.