യുഎഇയിൽ ഇന്ന് തിങ്കളാഴ്ച ഉയർന്ന താപനിലയും ഹ്യുമിഡിറ്റിയും കാറ്റും ഉള്ള ദിവസമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
ഫുജൈറയിലെ ചിലയിടങ്ങളിൽ മേഘാവൃതമായ കാലാവസ്ഥയും അബുദാബിയിൽ ഇന്ന് രാത്രി മൂടൽമഞ്ഞും പ്രതീക്ഷിക്കുന്നുണ്ട്. അബുദാബിയുടെ ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഇന്ന് രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ഹ്യുമിഡിറ്റി വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സമയങ്ങളിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
പരമാവധി ഹ്യുമിഡിറ്റി 85 ശതമാനത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇന്നത്തെ പരമാവധി താപനില 48 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസും ആയിരിക്കും. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.